Top News

കോവിഡ് കാലം സര്‍ഗാത്മകതയുടേത് കൂടിയാണ്; ഈര്‍ക്കിലില്‍ തീര്‍ത്ത ഈഫല്‍ ടവറുമായി അബ്ബാസ്

ഉദുമ: കോവിഡ് കാലം സര്‍ഗാത്മകതയുടേത് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉദുമ മീത്തല്‍ മാങ്ങട്ടെ അബ്ബാസ്. അബ്ബാസ് ഈര്‍ക്കിലില്‍ തീര്‍ത്ത ഈഫല്‍ ടവറാണ് ശ്രദ്ധേയമായത്.[www.malabarflash.com]

ഈ അടച്ചിടല്‍ കാലത്തെ കഴിഞ്ഞ ഒരു മാസം സര്‍ഗാത്മകമായി വിനിയോഗിച്ചതിന്റ പൂര്‍ണ്ണതയാണീ കാണുന്ന ഈര്‍ക്കില്‍ ഉപയോഗിച്ച് ഒറ്റക്ക് നിര്‍മ്മിച്ച 9 അടി ഉയരമുള്ള ഈഫല്‍ ടവര്‍

കഴിഞ്ഞ ഒരു മാസത്തോളം ദിവസവും രണ്ട് മണിക്കൂര്‍ വരെ ഈ സര്‍ഗാത്മകതക്ക് അബ്ബാസ് മാറ്റി വച്ചു. മികച്ച സൂക്ഷ്മതയും, ക്ഷമയും, കഴിവും ആവശ്യമുള്ള ഇത്തരം സൃഷ്ടികള്‍ അബ്ബാസ് മുമ്പും ചെയ്തത് ദൃശ്യമാധ്യമങ്ങളില്‍ അടക്കം വന്നിട്ടുണ്ടെങ്കിലും അതില്‍ തികച്ചും വ്യത്യസ്തവും അഭിനന്ദനീയവുമാണ് ഒമ്പത് അടി ഉയരമുള്ള ''ഈര്‍ക്കില്‍ ഈഫല്‍'' 

മീത്തല്‍മാങ്ങാട് വികെയറിന്റെ സജീവ പ്രവര്‍ത്തകനാണ് അബ്ബാസ്.

Post a Comment

Previous Post Next Post