NEWS UPDATE

6/recent/ticker-posts

കോ​വി​ഡ് കാ​ല​ത്ത് ഒ​രു ‘വ​ക്കാ​ല​ത്ത്’ ക​ല്യാ​ണം; വ​ര​ൻ ഗ​ൾ​ഫി​ൽ, വ​ധു നാ​ട്ടി​ൽ

പാ​ണ്ടി​ക്കാ​ട്: വ​ര​ൻ ഗ​ൾ​ഫി​ൽ, വ​ധു ഇ​ങ്ങ് നാ​ട്ടി​ൽ; എ​ങ്കി​ലും ക​ല്യാ​ണം നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ന്നു. കോ​വി​ഡ് കാ​ല​ത്ത്​ ന​ട​ന്ന വ​ക്കാ​ല​ത്ത് ക​ല്യാ​ണം വ​ര​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ക​ണ്ടു.[www.malabarflash.com]

ക​രു​വാ​ര​കു​ണ്ട് മാ​മ്പു​ഴ നെ​ച്ചി​ക്കാ​ട​ൻ അ​ബ്​​ദു​ൽ നാ​സ​റി​​ന്റെ മ​ക​ൾ ന​സ്രീ​ന​യും കി​ഴ​ക്കേ പ​ണ്ടി​ക്കാ​ട്‌ ഒ​റ​വം​പു​റ​ത്തു വീ​ട്ടി​ൽ അ​ബ്​​ദു​ൽ സ​മ​ദി​​ന്റെ മ​ക​ൻ അ​ബ്​​ദു​ൽ ബാ​സി​ത്തും തമ്മിലെ വി​വാ​ഹ​മാ​ണ് ന​ട​ന്ന​ത്. വി​വാ​ഹം മെയ് ‌ 25ന്​ ​ന​ട​ത്താ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് നി​ശ്ച​യി​ച്ച​താ​യി​രു​ന്നു.

എ​ന്നാ​ൽ, ദ​മ്മാ​മി​ൽ പെ​ട്രോ​മി​ൻ കോ​ർ​പ​റേ​ഷ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന ബാ​സി​ത്തി​ന് കോ​വി​ഡ് കാ​ല യാ​ത്രാ​വി​ല​ക്ക് കാ​ര​ണം എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നാ​ൽ പി​താ​വി​ന് വ​ക്കാ​ല​ത്ത്​ ഏ​ൽ​പി​ച്ചു​ള്ള ക​ത്ത് മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ഇ​തിന്റെ  അ​ടി​സ്ഥാ​ന​ത്തി​ൽ മാ​മ്പു​ഴ മ​ഹ​ല്ല് ഖാസി സൈ​ദാ​ലി മു​സ്‌​ലി​യാ​ർ നി​കാ​ഹ് ന​ട​ത്തു​ക​യുമായിരുന്നു.

Post a Comment

0 Comments