NEWS UPDATE

6/recent/ticker-posts

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ കണ്ണൂർ സ്വദേശിനി

കോഴിക്കോട്​: കോവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശി ആസിയ (61)  മരിച്ചു.[www.malabarflash.com]

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം എന്നാണ്​ റിപ്പോർട്ട്​.

ഇവരുടെ ഭർത്താവും മക്കളും ഉൾപ്പെടെ വീട്ടിലെ ഏട്ട്​ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. മൂന്ന്​ പേർക്ക്​ തിങ്കളാഴ്​ചയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

അതേസമയം ഇവർക്ക്​ എവിടെ നിന്നാണ്​ വൈറസ്​ ബാധയുണ്ടായത്​ എന്ന്​ അധികൃതർക്ക്​ ലഭിച്ചിട്ടില്ല.

സംസ്​ഥാനത്തെ ആറാമത്തെ കോവിഡ്​ മരണമാണിത്​. ഞായറാഴ്​ച കോഴിക്കോട്​ മെഡി. കോളജിൽ വയനാട്​ സ്വദേശി  കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു.

Post a Comment

0 Comments