NEWS UPDATE

6/recent/ticker-posts

കാസറകോട് 14 പേര്‍ക്കു കൂടി കോവിഡ്; 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവർ, ഒരാള്‍ ദുബൈയില്‍ നിന്നും വന്ന ഉദുമ സ്വദേശി

കാസറകോട്:  ജില്ലയില്‍ തിങ്കളാഴ്ച 14 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നിട്ടുള്ളവരും ഒരാള്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുള്ളതുമാണ്.[www.malabarflash.com]

ഗള്‍ഫില്‍ നിന്നും വന്ന ആള്‍ 38 വയസുള്ള ഉദുമ സ്വദേശിയാണ്. കുമ്പളയിലുള്ള എട്ട് പേര്‍ക്കും മംഗല്‍പാടിയിലെ രണ്ട് പേര്‍ക്കും വോര്‍ക്കാടി, മീഞ്ച, ഉദുമ, കുമ്പഡാജെ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതില്‍ ആറുപേര്‍ മെയ് 18 ന് മുംബൈയില്‍നിന്നും വന്ന 57, 62, 52, 60, 26,52 വയസ്സുള്ള കുമ്പള സ്വദേശികളും 30,47 വയസുള്ള സഹോദരങ്ങളും 52 വയസ്സുള്ള കുമ്പഡാജെ സ്വദേശി, പൂനയില്‍ നിന്നും വന്ന 33, 45 വയസുള്ള മംഗല്‍പാടി സ്വദേശികള്‍, മുംബൈയില്‍ നിന്നു വന്ന 54 വയസുള്ള വോര്‍ക്കാടി സ്വദേശി, 50 വയസ്സുള്ള മീഞ്ച സ്വദേശി, ദുബൈയില്‍ നിന്നും വന്ന 38 വയസ്സുള്ള ഉദുമ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളത് 3180 പേരാണ്. ഇതില്‍ വീടുകളില്‍ 25, 89 പേരും ആശുപത്രികളില്‍ 591 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.

184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ആറ് പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 26 വയസ്സുള്ള കള്ളാര്‍ സ്വദേശി, 66 വയസ്സുള്ള കാസര്‍കോട് മുനിസിപ്പാലിറ്റി സ്വദേശി, ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസ്സുള്ള പൈവളിക സ്വദേശികള്‍ എന്നിവരാണ് രോഗമുക്തി നേടിയത്.


Post a Comment

0 Comments