NEWS UPDATE

6/recent/ticker-posts

ഗോവയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മഞ്ചേശ്വരം സ്വദേശിനി മരിച്ചു

കാസര്‍കോട്: ഗോവയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി എസ് മൊയ്തീനിന്റെ ഭാര്യ ആമിന (63) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്.[www.malabarflash.com]

സംഭവത്തിൽ സ്രവം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ ആവശ്യം ബന്ധുക്കളും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. 

ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Post a Comment

0 Comments