NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

മാനേജ്‌മെന്റ് നല്‍കിയ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ് സുമാര്‍

കാഞ്ഞങ്ങാട്: അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനമായി ലഭിച്ച പാരിതോഷികം ഏറ്റുവാങ്ങിയ അവര്‍ രണ്ടാമതൊന്നാലോചിച്ചില്ല. ചുറ്റിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ അര്‍ഹിക്കുന്ന കരങ്ങളിലേക്ക് നിറമ മനസോടെ അവരതു കൈമാറി.[www.malabarflash.com]

കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ് പുണ്യമാസത്തില്‍ കനിവിന്റെ ഉദാത്ത മാതൃകയായത്. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടിനെ കണ്ണീരണിയിച്ച ദുരന്തമായിരുന്നു ബാവനഗറില്‍ വെള്ളകെട്ടില്‍ വീണ് മൂന്ന് പിഞ്ചു കുട്ടികള്‍ മരണപ്പെട്ട സംഭവം. വെള്ളക്കെട്ടില്‍ വീണു മരിച്ച പിഞ്ചു കുഞ്ഞുങ്ങളെ പോലീസും നാട്ടുകാരും എ ത്തിച്ചത് മന്‍സൂര്‍ ആശുപത്രിയിലായിരുന്നു. ജീവന്റെ ചെറിയതുടിപ്പെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ മന:സാന്നിധ്യം കൈവിടാതെ പരിചരിച്ച നഴ്‌സുമാര്‍ക്ക് മന്‍സൂര്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പാരിതോഷികമായി അര ലക്ഷം രൂപ നല്‍കുകയുണ്ടായി. 

ഈ പാരിതോഷികം നഴ്‌സുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയി ലേക്ക് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
ഡിവൈഎസ്പിമാരായ ഹസൈനാര്‍, പി. കെ. സുധാകരന്‍ എന്നിവര്‍ നഴ്‌സുമാരില്‍ നിന്ന് തുക ഏറ്റുവാങ്ങി. മന്‍സൂര്‍ ആശുപത്രി ചെയര്‍മാന്‍ സി. കുഞ്ഞാമദ്, ഖാലിദ് സി. പാലക്കി എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments