Top News

ഒന്‍പത് ജില്ലകളിലെ യാത്രക്കാരുമായി കരിപ്പൂരില്‍ ആദ്യ വിമാനം വ്യാഴാഴ്ച ; സുരക്ഷാ നടപടികള്‍ പൂര്‍ത്തിയായി

ദുബൈ: പ്രവാസികളുമായി ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം വ്യാഴാഴ്ച  രാത്രി 10.30 ന് കരിപ്പൂരിലെത്തും.[www.malababarflash.com]

കാസറകോട് ജില്ലയുള്‍പ്പടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും.

ദുബൈ-കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
മലപ്പുറം – 82
പാലക്കാട് – 8
കോഴിക്കോട് – 70
വയനാട് – 15
കണ്ണൂര്‍ – 6
കാസറകോട്  – 4
കോട്ടയം – 1
ആലപ്പുഴ – 2
തിരുവനന്തപുരം -1

Post a Comment

Previous Post Next Post