തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ എസ്എസ്എൽസി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകൾ മേയ് 21 നും 29 നുമിടയിൽ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. [www.malabarflash.com]
പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം ഈ മാസം 13 മുതൽ ആരംഭിക്കും.
സ്കൂൾ തുറക്കാൻ താമസിച്ചാൽ തന്നെ ജൂണ്‍ ഒന്നു മുതൽ വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്കായി പ്രത്യേക പഠന പരിപാടി സംപ്രേഷണം ചെയ്യും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം ഓണ്‍ലൈൻ വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
0 Comments