NEWS UPDATE

6/recent/ticker-posts

പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ​ലൈനിൽനി​ന്നു ഷോ​ക്കേ​റ്റ് വീട്ടമ്മയും മ​രു​മ​ക​ളും മ​രി​ച്ചു

മാ​​​​ന്നാ​​​​ർ:​ പൊ​​​​ട്ടി​​​​വീ​​​​ണ വൈ​​​​ദ്യു​​​​തലൈ​​​​നി​​​​ൽ​​​നി​​​​ന്നു ഷോ​​​​ക്കേ​​​​റ്റ് വീ​​​ട്ട​​​മ്മ​​​യും മ​​​​രു​​​​മ​​​​ക​​​​ളും മ​​​​രി​​​​ച്ചു. പേ​​​ര​​​ക്കു​​​ട്ടി പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ബു​​​​ധ​​​​നൂ​​​​ർ ക​​​​ട​​​​ന്പൂ​​​​ർ പ​​​​ട​​​​ന​​​​ശേ​​​​രി​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ ത​​​​ങ്ക​​​​പ്പ​​​​ന്‍റെ ഭാ​​​​ര്യ ഓ​​​​മ​​​​ന (65), മ​​​​ക​​​​ൻ സ​​​​ജി​​​​യു​​​​ടെ ഭാ​​​​ര്യ മ​​​​ഞ്ജു(32)​​​​എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.[www.malabarflash.com]

വെള്ളിയാഴ്ച  രാ​​​​വി​​​​ലെ 11നാ​​​​ണ് സം​​​​ഭ​​​​വം. സ​​​​മീ​​​​പ​​​​ത്തുള്ള വീ​​​​ട്ടി​​​​ലെ തേ​​​​ക്കി​​​​ന്‍റെ ശി​​​​ഖ​​​​രം ഒ​​​​ടി​​​​ഞ്ഞുവീ​​​​ണ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​ന്നു ലൈ​​​​ൻ പൊ​​​​ട്ടി നി​​​​ല​​​​ത്തു കിടന്നി​​​​രു​​​​ന്നു.​ വീ​​​​ടി​​​​ന്‍റെ മു​​​​റ്റ​​​​ത്തു ക​​​​ളി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന മ​​​​ഞ്ജു​​​​വി​​​​ന്‍റെ ഏ​​​​ക മ​​​​ക​​​​ൻ സ​​​​ഞ്ജ​​​​യി​​​​നെ (​​​​ആ​​​​റ്) നോ​​​​ക്കാ​​​​ൻ വേ​​​​ണ്ടി മു​​​​റ്റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പൊ​​​​ട്ടി​​​​വീ​​​​ണ ലൈ​​​​നി​​​​ൽ ത​​​​ട്ടി ഷോ​​​​ക്കേ​​​​റ്റ നി​​​​ല​​​​യി​​​​ൽ കു​​​ട്ടി​​​യെ ക​​​​ണ്ട​​​​ത്.

കു​​​​ഞ്ഞി​​​​നെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് ഓ​​​​മ​​​​ന​​​​യ്ക്കു വൈ​​​​ദ്യു​​​​താ​​​​ഘാ​​​​ത​​​​മേ​​​​റ്റ​​​​ത്. ബ​​​​ഹ​​​​ളം കേ​​​​ട്ടു വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ മ​​​ഞ്ജു​​​വി​​​ന്​, ഓ​​​മ​​​ന​​​യെ​​​​യും കു​​​​ഞ്ഞി​​​​നെ​​​​യും ര​​​​ക്ഷി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഷോ​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​ന്നു.

എല്ലാവരെയും അ​​​​ടു​​​​ത്തു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​ച്ചെ​​​​ങ്കി​​​​ലും കു​​​​ഞ്ഞി​​​​നെ മാ​​​​ത്ര​​​​മേ ര​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​ള്ളൂ. അ​​​​ജി​​​​കു​​​​മാ​​​​ർ, ശോ​​​​ഭ​​​​ന, ഗീ​​​​ത എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഓ​​​​മ​​​​ന​​​​യു​​​​ടെ മ​​​​റ്റു മ​​​​ക്ക​​​​ൾ.

Post a Comment

0 Comments