കോട്ടയം: ബാംഗ്ലൂരില്‍നിന്നെത്തി കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ച് നഗരത്തില്‍ സഞ്ചരിച്ച യുവാക്കള്‍ക്കും ഇവരെ കൊണ്ടുവന്ന ബസ് ഡ്രൈവര്‍ ക്കുമെതിരെ കേസെടുക്കും. കുമളി ചെക് പോസ്റ്റില്‍നിന്നും ടൂറിസ്റ്റ് ബസില്‍ എത്തിയ അടൂര്‍ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവന്(20) എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് എസ്പി ജി. ജയദേവ് നിര്‍ദേശം നല്‍കിയത്.[www.malabarflash.com]
ഇവർ കോൺഗ്രസ് ഏർപ്പാടാക്കിയ ബസിൽ എത്തിയവരാണെന്ന് പറയുന്നു. ബസിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളായ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കുമളിവരെ ഒരു ബസിൽ ഇവരെ കൊണ്ടുവരികയും ഇവിടെനിന്ന് മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയുമായിരുന്നു. യാത്രക്കാരെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം. എന്നാൽ ഇതൊന്നും പാലിക്കാതെ യാത്രക്കാരെ കോട്ടയം നഗരത്തിൽ ഇറക്കിവിടുകയായിരുന്നു.
നാട്ടിലെത്തുന്നതിനുള്ള പാസ് ഇവരുടെ കൈവശമുണ്ടായിരുന്നെങ്കിലും ബസ് ഡ്രൈവര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് യു വാക്കള്‍ പറയുന്നു. പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടാല്‍ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇവര്‍ ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലും എത്തി. ഇവരെ പിന്നീട് കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവറേയും സഹായിയേയും പോലീസ് പിറവം ഭാഗത്തുനിന്ന് പിടികൂടി.

0 Comments