റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായിൽ ജൗഹർ (22) മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45ഓടെ അൽഖർജ് റോഡിലാണ് അപകടം. തൽക്ഷണം മരണം സംഭവിച്ചു. ബേക്കറി കമ്പനിയിൽ സെയിൽസ്മാനായ ജൗഹർ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം.[www.malabarflash.com]
നാല് മാസം മുമ്പാണ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങൾ: ജംസീർ (തബൂക്ക്),
ജന്നത്ത്.
മൃതദേഹം റിയാദിൽ ഖബറടക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി നേതൃത്വം നൽകുന്നു.

0 Comments