Top News

പോലീസിനെ കണ്ട് ഭയന്നോടിയ ഓട്ടോ ഡ്രൈവർ തലയിടിച്ച് വീണ് മരിച്ചു

തിരൂർ: പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് കല്ലിൽ തലയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തിരൂർ കട്ടച്ചിറയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തലക്കാട് കട്ടച്ചിറ നെടിവരമ്പത്ത് കൃഷ്ണൻകുട്ടിയുടെ മകൻ സുരേഷാണ് (42) മരിച്ചത്.[www.malabarflash.com]

കട്ടച്ചിറ ഡിസ്പെൻസറിക്ക് സമീപം ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. സുരേഷും മറ്റ് അഞ്ച് പേരും ഡിസ്പെൻസറിക്ക് സമീപത്തെ കലുങ്കിൽ ഇരിക്കുന്നതിനിടെ പട്രോളിങ് പോലീസ് എത്തിയപ്പോൾ എല്ലാവരും ചിതറിയോടുകയായിരുന്നു. ഇതിൽ രണ്ട് പേരെ പോലീസ് പിടികൂടി.

പിന്നീട് സുരേഷ് ഒഴികെയുള്ളവരെല്ലാം വീട്ടിൽ എത്തി.
സുരേഷിനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെ ഡിസ്പെൻസറിക്ക് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: ജിഷ. ഒരു മകനുണ്ട്. മാതാവ്: കാർത്യായനി. 

Post a Comment

Previous Post Next Post