കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി പെൺകുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയിൽ സജിയുടെ മകൾ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചയോടെ വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments