NEWS UPDATE

6/recent/ticker-posts

പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അജ്ഞാത കഥാപാത്രം വീണ്ടും അറബ് പ്രേക്ഷകർക്ക് മുൻപിലേയ്ക്ക്

ദുബൈ:  പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അജ്ഞാത കഥാപാത്രം വീണ്ടും അറബ് പ്രേക്ഷകർക്ക് മുൻപിലേയ്ക്ക്. മുഖം കാണിക്കാതെ ലോകത്ത് എവിടെയും കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ഈ അജ്ഞാത കഥാപത്രത്തിന്റെ നന്മകളുടെ നേർകാഴ്ചകൾ ഈ വരുന്ന റമസാനിൽ അബുദാബി ടിവിയും സമൂഹ മാധ്യമങ്ങളും സംപ്രേഷണം ചെയ്യും.[www.malabarflash.com]

‘ഖൽബീ ഇത്ത് മ അൻ’ എന്ന് പേരിട്ട സോഷ്യൽ എക്സിപെരിമെന്റ് പരിപാടിയിലൂടെയാണ് വേദനിക്കുന്നവരുടെ അരികിലെത്തി ഈ കഥാപാത്രം കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തിനിടയിലാണ് പാവപ്പട്ടവരെ ചേർത്തുപിടിക്കാനുള്ള ഈ ഉദ്യമത്തിന്റെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയായത്‌.





‘ഖൽബീ ഇത്ത് മ അന്റെ’ മൂന്നാം സീസണാണ് അബുദാബി ടിവി സംപ്രേഷണം ചെയ്യുക. ഈ ജീവകാരുണ്യ കാരുണ്യപ്രവർത്തകന്റെ സേവന യാത്രയുടെ ട്വീറ്റ് ഇപ്പോൾ തന്നെ സ്വദേശികൾക്കിടയിൽ ഏറെ ചർച്ചവിഷയമാണ്. മുഖം കാണിക്കാതെ പുറം തിരിഞ്ഞു കൊണ്ട് അജ്ഞാതൻ ഇങ്ങനെ പറയുന്നു: ദൈവത്തിന് നന്ദി. ഖൽബീ ഇത്തമഅന്റെ പര്യാടനം പൂർത്തിയാക്കിയിരിക്കുന്നു. ഈ തലക്കെട്ടിന് താഴെ നിരവധി പേർ അഭിനന്ദനങ്ങൾ അറിയിച്ചു കഴിഞ്ഞു.


രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേയ്ക്ക് സഞ്ചരിച്ചു വേദനിക്കുന്നവന്റെ അരികിൽ ഈ അജ്ഞാത യൂവാവ് എത്തും. സങ്കടങ്ങൾ കേൾക്കും. തത്സമയം അവർക്ക് വേണ്ടത് നൽകി അവരുടെ പ്രയാസങ്ങൾ തീർത്തുകൊടുക്കും. ദുരിതങ്ങൾ പേറുന്നവരുടെ അരികിലെത്തുന്ന അജ്ഞാതൻ പക്ഷേ ഒരിക്കലും പ്രേക്ഷകർക്ക് മുഖം നൽകില്ല. 

വസ്ത്രത്തിൽ പതിപ്പിച്ച യുഎഇയുടെ ദേശീയ പതാകയാണ് ഈ ജീവകാരുണ്യ പ്രവർത്തകന്റെ തിരിച്ചറിയൽ അടയാളം. യുഎഇ ദാനവർഷം പ്രഖ്യാപിച്ച 2018 ലാണ് സമൂഹമാധ്യമങ്ങളിൽ ‘ആശ്വാസമേകുന്ന എന്റെ ഹ്യദയം’ എന്ന് അർഥം വരുന്ന ‘ഖൽബീ ഇത്ത് മ അൻ’ എന്ന പരിപാടിയ്ക്ക് തുടക്കമിട്ടത്. വേഷം മാറി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹത്തിന്റെ നന്മ അറബ് പ്രേക്ഷക ലോകം ഏറെ ശ്രദ്ധേയോടെയാണ് വീക്ഷിച്ചുപോരുന്നത്.

പേരിനും പ്രശസ്തിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇക്കാലത്ത് ഈ മനുഷ്യ സ്നേഹിയുടെ പ്രവർത്തനം ഏറെ മാത്യകയാണ്. വലത് കൈകൊണ്ട് സഹായം ചെയ്യുന്നത് ഇടത് കൈയറിയാൻ പാടില്ലെന്ന ഇസ്‌ലാമിക പാഠം എങ്ങനെയാണ് സമൂഹത്തിൽ പ്രാവർത്തിക്കുകമാക്കുകയെന്ന വലിയ സന്ദേശമാണ്‌ ഈ പ്രോഗ്രാമിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. 

ആരുടെയെങ്കിലും പ്രശംസയോ, അംഗീകാരമോ ആഗ്രഹിക്കാതെ പാവപ്പെട്ടവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ഓടിനടക്കുന്ന ഇദ്ദേഹത്തിന്റെ സേവനത്തെ കുറിച്ച് അഭിമാനത്തേടെയാണ് ഇമാറാത്തികൾ സംസാരിക്കുക.

ജീവ-കാരുണ്യ രംഗത്ത് എക്കാലത്തും ലോകത്തിന് മാത്യകയായ യുഎഇയുടെ സേവന സന്നദ്ധ കൂടുതൽ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഖല്‍ബീ ഇത്ത് മ അനിലെ ഓരോ നിമിഷങ്ങളും തയാറാക്കിയിരിക്കുന്നത്. സങ്കടങ്ങളുടെ ലോകത്ത് സന്തോഷത്തിന്റെ കൈത്തിവട്ടം കൊളുത്തിവെക്കുന്ന കാഴ്ച ഇംഗ്ലീഷ് സബ് ടൈറ്റിലോടെ പരിചയപ്പെടുത്തുന്നുണ്ട്.

ദുരിത മുഖകൾക്ക് വെളിച്ചമേകാൻ ഉത്സാഹിയായ ഈ മനുഷ്യ സ്നേഹിയെക്കുറിച്ച് അറബ് ലോകം ഒന്നടങ്കം ചോദിക്കുന്നു ‘അജ്ഞാതമായ സ്നേഹമേ, ആരാണു താങ്കൾ?’

Post a Comment

0 Comments