NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കോവിഡ് 19: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു


ദുബൈ: കൊറോണ ബാധിച്ച് ദുബൈയില്‍ മലയാളി മരിച്ചു. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍(41)മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]


കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കും.

പ്രദീപിന്റെ മരണത്തോടെ യു.എ.ഇയില്‍ കോവിഡ്-19 നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ കഴിഞ്ഞയാഴ്ച രണ്ടുമലയാളികള്‍ മരിച്ചിരുന്നു. ഇതു കൂടാതെ സൗദി അറേബ്യയിലും രണ്ടു മലയാളികള്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

അതേസമയം ബ്രിട്ടനില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെര്‍മിങ്ഹാമില്‍ മരിച്ചത്. കോവിഡ്-19നെ തുടര്‍ന്ന് യു.കെയില്‍ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു.

മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം  രാത്രിയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments