Top News

ഡ്രോണ്‍ വഴി അനധികൃത പാന്‍മസാല വില്‍പ്പന; 2 പേര്‍ പിടിയില്‍

അഹമ്മദാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അനധികൃതമായി പാന്‍മസാല വില്‍ക്കാന്‍ ഡ്രോണ്‍ വഴി ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഗുജറാത്തിലാണ് സംഭവം.[www.malabarflash.com]

ഡ്രോണുകള്‍ ഉപയോഗിച്ച് ഹൈടെക്ക് രീതിയില്‍ പാന്‍മസാല വില്‍പ്പന നടത്തിയിരുന്നവരാണ് പോലീസിന്റെ പിടിയിലായത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഗുജറാത്ത് മോര്‍ബിയിലെ വില്‍പ്പനക്കാര്‍ കച്ചവടത്തിന് അത്യാധുനിക രീതി തിരഞ്ഞെടുത്തത്.

ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളില്‍ ഹോം ഡെലിവറിയായിട്ടായിരുന്നു പാന്‍മസാല എത്തിച്ചിരുന്നത്.

ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

Post a Comment

Previous Post Next Post