ദുബൈ: ഓണ്‍ലൈനിൽ സ്ത്രീക്കു നേരെ ബലാത്സംഗ ഭീഷണി മുഴക്കിയ ഇന്ത്യക്കാരനെ ദുബായിയിൽ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ദേരയിലെ ഗോൾഡ് സൂക്കിനടുത്തുള്ള 24 ഗോൾഡ് ഹോട്ടലിലെ ഗ്രാൻഡ് ബാർബെക്യൂ ഇന്ത്യൻ റെസ്റ്റോറന്റിൽ ഷെഫായ ത്രിലോക് സിംഗിനെയാണു പിരിച്ചുവിട്ടതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.[www.malabarflash.com]
റെസ്റ്റോറന്റിലെ ഹെഡ് ഷെഫായിരുന്നു ത്രിലോക്. ഞായറാഴ്ച വൈകിട്ട് ത്രിലോകിനെ പിരിച്ചുവിട്ടതായി റെസ്റ്റോറന്റിന്റെ സഹ ഉടമ എച്ച്. ഗനി അറിയിച്ചു. ഇയാളുടെ കരാർ റദ്ദാക്കിയെന്നും വീസ റദ്ദാക്കാൻ നിർദേശം നൽകിയെന്നും ഗനി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ബൈൻജവാഡി സ്വദേശിയായ ത്രിലോക് രണ്ടു വർഷമായി ഈ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു.
ഡൽഹിയിൽനിന്നുള്ള നിയമവിദ്യാർഥിനി സ്വാതി ഖന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്വാതി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെ തുടർന്നാണ് ഇയാൾ ബലാത്സംഗ ഭീഷണി മുഴക്കിയത്. സ്വാതിയെ വേശ്യയെന്നും ഡൽഹി കലാപത്തിനിടെ പീഡിപ്പിക്കപ്പെടുമെന്നും ഇയാൾ പറഞ്ഞു.
ഇത് വിവാദമായതോടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. മാധ്യമങ്ങളിൽ ഭീഷണി വാർത്തയായതോടെയാണ് ത്രിലോകിനെ കണ്ടെത്തുന്നതും ജോലിയിൽനിന്നു പിരിച്ചുവിടുന്നതും.

0 Comments