Top News

അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അഷ്ടബന്ധ ബ്രഹ്മകലശം 2020 ഡിസംബറില്‍

ഉദുമ: അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 2020 ഡിസംബറില്‍ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശത്തിനും എടമന ചാവടിയില്‍ പെരുങ്കളിയാട്ടത്തിനുമായി സംഘാടക സമിതിയായി.[www.malabarflash.com]

അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന രൂപീകരണയോഗം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അരവത്ത് കെ യു ദാമോദര തന്ത്രി അധ്യക്ഷത വഹിച്ചു. കെ ശിവരാമന്‍ മേസ്ത്രി സ്വാഗതവും ഗോപാലകൃഷ്ണന്‍ അമ്പങ്ങാട് നന്ദിയും പറഞ്ഞു. 

ഇരിയ ഐ കെ കൃഷ്ണദാസ് തന്ത്രി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ഗോപാലന്‍ കോമരം, ഡോ: വിഷ്ണു ഹെബ്ബാര്‍ ആലക്കോട്, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഉദയമംഗലം സുകുമാരന്‍, വി വി കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ അച്ചേരി, സി കെ വേണു, കുഞ്ഞിക്കണ്ണന്‍, മുങ്ങത്ത് ദാമോദരന്‍ നായര്‍, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി രാജന്‍ പെരിയ, വാണിയ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട്, യാദവസഭ സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണന്‍, റിട്ട: എസ് ഐ വാസുദേവ, സാജിദ് മൗവ്വല്‍, കെ മണികണ്ഠന്‍, അഡ്വ: കെ ശ്രീകാന്ത്, കെ ഇ എ ബക്കര്‍, കമലാക്ഷ കാട്രമൂല, എ കോരന്‍ അരവത്ത്, ബാലകൃഷ്ണന്‍ തോക്കാനം, ഡോ: ബലറാം നമ്പ്യാര്‍, സി എച്ച് നാരായണന്‍, ഡോ: മധുസൂതനന്‍ തച്ചങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: അരവത്ത് കെ യു ദാമോദര തന്ത്രി (ചെയര്‍മാന്‍), കെ ശിവരാമന്‍ മേസ്ത്രി (ജനറല്‍ കണ്‍വീനര്‍), കെ വി ബാലകൃഷ്ണന്‍ വെടിത്തറക്കാല്‍ (ട്രഷറര്‍)

Post a Comment

Previous Post Next Post