NEWS UPDATE

6/recent/ticker-posts

മാലാഖയില്‍ നിന്ന് ‘കോഴിപ്പോരി’ലേക്ക്; വീണ നന്ദകുമാറിന്റെ പുതിയ ചിത്രത്തിലെ ട്രെയ്‌ലര്‍

‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം വീണ നന്ദകുമാര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോഴിപ്പോര്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. നവാഗതരായ ജിബിറ്റ് ജോര്‍ജ്, ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.[www.malabarflash.com]

പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അഞ്ജലി നായര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാര്‍ദ്ദനന്‍ ആണ്. ബിജിബാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ജെ. പിക് മൂവിസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 6ന് പ്രദര്‍ശനത്തിന് എത്തും.

Post a Comment

0 Comments