കരിവെള്ളൂര്‍: ആണൂരില്‍ ഇരുചക്രവാഹനത്തിനു പിന്നില്‍ ടെമ്പോവാനിടിച്ച് ആണൂര്‍ വടക്കുമ്പാട് കോയിതിടില്‍ മോലോത്ത് ഭഗവതി ക്ഷേത്ര കലശക്കാരന്‍ തെക്കിട്ടില്‍ കുഞ്ഞിരാമന്‍ (58) മരണപ്പെട്ടു.[www.malabarflash.com]
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായ പരിക്കുകളോടെ മംഗലാപുരത്തേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.
ഇദ്ദേഹത്തിന്റെ കുടെ സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്ന വെള്ളൂര്‍ സ്വദേശി കെ.വി രമേശനു ഗുരുതരമായി പരിക്കേറ്റു .ഇയാളെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി
0 Comments