കുമ്പള: മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ എസ് ആര്‍ ടി സി ബസിടിച്ച് മരിച്ചു. കുമ്പള ആരിക്കാടി ടിപ്പുനഗറിലെ യൂസുഫ് അമീര്‍- ഹസീന ദമ്പതികളുടെ മകള്‍ അല്‍ഹാന്‍ നെഹ നീന്‍ (എട്ട്) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാവിലെ 8.30 മണിയോടെ ടിപ്പുനഗറിലെ ഒന്നാം നമ്പര്‍ ബസ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. റോഡ് മുറിച്ചുകടക്കാനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിതവേഗതയിലെത്തിയ കര്‍ണാടക ആര്‍ ടി സി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ കുട്ടി മരണപ്പെട്ടു.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ടിപ്പുനഗറിലെ മൂപ്പന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കി.
സഹോദരങ്ങള്‍: മന്‍ഹാല്‍, ഷാഹില്‍, ഷാസില്‍. കുട്ടിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
0 Comments