NEWS UPDATE

6/recent/ticker-posts

കുഞ്ഞു ക്വാഡനെ നെഞ്ചേറ്റി ലോകം; പതിനായിരങ്ങളെ സാക്ഷി നിർത്തി റഗ്​ബി മൈതാനത്ത്

സിഡ്​നി: ഉയരക്കുറവിൻെറ പേരിൽ പരിഹാസമേറ്റ്​ ജീവൻ വെടിയുമെന്ന്​ കരഞ്ഞുകൊണ്ട്​ പറഞ്ഞ ഒമ്പത്​ വയസ്സുകാരനായ ക്വാഡൻ ബെയ്​ൽസിനെ നെ​ഞ്ചേറ്റിയിരിക്കുകയാണ്​ ലോകം.[www.malabarflash.com]

ഹൃദയം വിങ്ങിപ്പൊട്ടിയുള്ള ക്വാഡൻെറ കരച്ചിൽ അമ്മ യരാക ബെയ്​ൽസാണ്​ ഫേസ്​ബുക്ക്​ ലൈവായി പോസ്റ്റ്​ ചെയ്​തത്​. ക്വാഡനെ പിന്തുണച്ച്​ ഹോളിവുഡ്​ താരങ്ങളും സ്​പോർട്​സ്​ ഇതിഹാസങ്ങളു​മൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു​.

ആസ്​ട്രേലിയയിലെ പ്രമുഖ റഗ്​ബി ടീമായ ഇൻറിജനസ്​ ആൾ സ്റ്റാർസ്​ ടീമാണ്​ ക്വാഡന്​ ആദ്യം തന്നെ സ്​നേഹമറിയിച്ചവർ. അവരുടെ പ്രധാന മാച്ചിൻെറ തുടക്കത്തിൽ ടീമിനൊപ്പം മൈതാനത്തേക്ക്​ നടക്കാൻ ക്വാഡനെയും കൂട്ടി. ടീമിൻെറ നായകൻ ജോയൽ തോംസൻെറ കൈ പിടിച്ചുകൊണ്ട്​ ക്വാഡൻ നടന്നുവരുമ്പോൾ ഗാലറിയിൽ പതിനായിരങ്ങളുടെ ആർപ്പുവിളിയായിരുന്നു.

രാജ്യത്തിൻെറ പൊന്നോമനയായ ക്വാഡൻ ബെയ്​ൽസിനെ തങ്ങളുടെ പ്രിയ ടീമിൻെറ കൂടെ മൈതാനത്ത്​ കാണാൻ കഴിഞ്ഞത്​ രോമാഞ്ചമേകിയ കാഴ്​ചയായിരുന്നുവെന്ന്​ ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ ക്വാഡൻെറ വിഡിയോ കണ്ട ആൽ സ്റ്റാർസ്​ ടീം അവന്​ ആശംസകൾ നേർന്ന്​ സമൂഹ മാധ്യമങ്ങളിൽ പ്രതികരണം അറിയിച്ചിരുന്നു. വൈകാതെ ക്വാഡനെ നേരിട്ട്​ പരിചയപ്പെടാനും അവർ സമയം ക​ണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments