കാസര്‍കോട്: പ്രസവാനന്തരം അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മംഗളൂരുവില്‍ ടിമ്പര്‍, പ്ലൈവുഡ് വ്യവസായി ആയ വിദ്യാനഗര്‍ കാംപ്‌കോയ്ക്ക് പിറക് വശത്തെ എം.പി. നാസറിന്റെയും യു.പി. ആയിഷയുടെയും മകള്‍ അഹ്‌സാന ഫര്‍സത്ത് എന്ന നിമ്മി(26)യാണ് മരിച്ചത്.[www.malabarflash.com]
കോഴിക്കോട് സ്വദേശി നബീല്‍ അഹ്മദിന്റെ ഭാര്യയാണ്. അഹ്‌സാന പത്ത് മാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പിന്നീട് അമിത രക്തസ്രാവമുണ്ടാവുകയും അസുഖം പിടിപെടുകയുമായിരുന്നു.
ഇതേ തുടര്‍ന്ന് ബംഗളൂരുവിലെയും കോഴിക്കോട്ടെയും ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. മകള്‍: ഇസ്സ. സഹോദരങ്ങള്‍: നഷ്‌വാന്‍, ഷഹ്‌സാന്‍, ഹന.
0 Comments