Top News

നായന്‍മര്‍മൂല ദേശീയപാതയിലെ അപകടം: ചികിത്സയിലായിരുന്ന വയര്‍മാന്‍ മരിച്ചു


കാസര്‍കോട്:
നായന്‍മര്‍മൂല ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയര്‍മാന്‍ മരിച്ചു. ബെള്ളൂര്‍ കല്‍പ്പന സ്വദേശി വിശ്വനാഥന്‍ (52) ആണ് മരിച്ചത്. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഒരാഴ്ച മുമ്പ് നയന്‍മര്‍മൂല ദേശീയപാതയില്‍ വിശ്വനാഥന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. കാര്‍: പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. വിദ്യാനഗര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭാര്യ കവിതയാണ്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

KEYWORDS: Road Accident, Victim, Succumbs, Injuries, Vishwanathan (52), Bellur, Wireman, Passed away, Nayanmarmoola National Highway, Scooter, Car, Kasaragod Vartha, Malayalam News, Kasaragod News, Kerala News, Local News, Malabar News, Malabar Vartha, Nayanmarmoola Highway Accident: Injured Wireman Passes Away 

Post a Comment

Previous Post Next Post