കോട്ടയം: പൊന്‍കുന്നത്തിന് സമീപം വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം തോണിപ്പാറ റോഡിന് സമീപം താമസിക്കുന്ന ദമ്പതികളെയാണ് തിങ്കളാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നാര്‍ സ്വദേശി സാജന്‍ (33), ഭാര്യ വാഴൂര്‍ സ്വദേശിനി അനുഷ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെയും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇവര്‍ക്കൊപ്പം 3 വയസുള്ള ഒരു കുട്ടി കൂടി ആ വീട്ടിലുണ്ടായിരുന്നു. കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവര്‍ വാടകക്ക് താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഉടമ വന്നു നോക്കിയപ്പോള്‍ വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളില്‍ ദമ്പതികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിന് ശേഷം വീട്ടിനുള്ളില്‍ നിന്നും ബഹളം കേള്‍ക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ കടുത്ത സാമ്പത്തിക പ്രശ്‌നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്ന് പോലീസ് പറയുന്നു. കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പൊന്‍കുന്നം പോലീസ് വ്യക്തമാക്കി.
KOTTAYAM: ) A couple was found dead in a pool of blood at a rented house here on Monday, police said. The deceased, Sajan Joseph and his wife, Anusha Joseph, were natives of Mannar in Alappuzha district and residing in a rented house at Chirakkadavu in Ponkunnam.


Post a Comment