Top News

മം​ഗളൂരുവിൽ 46 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി; മൂന്ന് കാസർകോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

Mangaluru ccb seized ganja

മംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിയ 46.2 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ എം.കെ മസൂദ് (45), മുഹമ്മദ് ആഷിഖ് (24), സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. (www.malabarflash.com)

ദക്ഷിണ കന്നട ജില്ലയിലെ മൂഡ്ബിദ്രി താലൂക്കിൽ ബെലുവായ് ഗ്രാമത്തിലെ കാന്തവർ ക്രോസ് മത്തടകെരെയ്ക്ക് സമീപം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കഞ്ചാവിന് പുറമേ കർണാടകയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത രണ്ട് വാഹനങ്ങളും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. 

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരം മൂഡ്ബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

In a major breakthrough against drug trafficking, the Mangaluru City CCB police have seized 123 kg of ganja and arrested three individuals involved in its illegal transport. Two vehicles used for the operation were also confiscated.

Post a Comment

Previous Post Next Post