Top News

മലയാളികൾ അറിയാതെ 53 മില്യൻ അടിച്ച് മലയാളം പാട്ട്; ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യത

Nira Thinkale Naru Paithale

മലയാളികൾ അറിയാതെ 50 മില്യൻ അടിച്ച് ഒരു മലയാളം പാട്ട്. ‘മൈ ബിഗ് ഫാദർ’ എന്ന സിനിമയിലെ ‘നിറ തിങ്കളെ നറു പൈതലേ’ എന്ന ഗാനമാണ് 53 മില്യൻ കാഴ്ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കിയത്. വയലാർ ശരത്ചന്ദ്രവർമ്മ വരികൾ എഴുതി അലക്സ് പോൾ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസാണ്. 

ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. അച്ഛന് മകനോടുള്ള വാത്സല്യമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ അച്ഛന്മാരിൽ നിന്ന് വ്യത്യസ്തമായി പൊക്കം കുറഞ്ഞ അച്ഛനെയാണ് പാട്ടിൽ കാണിക്കുന്നത്. അറിയാതെ കണ്ണ് നിറയുന്ന ഗാനമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.


ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നതെന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. വിഡിയോയ്ക്ക് താഴെ മലയാളത്തിലുള്ളതിനേക്കാൾ കൂടതൽ മറ്റ് ഭാഷകളിലെ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. ആ കമന്റുകൾ കണ്ട അദ്ഭുതത്തിലാണ് മലയാളി പ്രേക്ഷകർ. ‘ഇത് കൊറിയയിലെ ദേശീയ ഗാനമാണെ’ന്നാണ് ഒരാൾ രസകരമായി കമന്റ് ചെയ്തിരിക്കുന്നത്.

 

Nira Thinkale Naru Paithale, My Big Father, 53 million views, YouTube, Malayalam song, Malayalam News, Kerala News, Kerala vartha, Malayalam Vartha, Kasaragod Vartha, Kasaragod News, Malabar Vartha, Malabar News

Post a Comment

Previous Post Next Post