Top News

പ്രമുഖ പണ്ഡിതൻ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ വിടവാങ്ങി.[www.malabarflash.com]


പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നാണ് മാണിയൂര്‍ ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പര്‍, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മാണിയൂർ ഉസ്താദിൻ്റെ ജനാസ രാവിലെ 9 മണിക്ക് ചെറുവത്തല വീട്ടിലെത്തും, തുടർന്ന് ജനാസ സന്ദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും ശേഷം ഉച്ചക്ക് 2 മണിക്ക് മയ്യിത്ത് സ്വവസതിയുടെ ചാരത്ത് മറവ് ചെയ്യും.

 

Post a Comment

Previous Post Next Post