Top News

കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടിയ യുവാവ് ഗുരുതരനിലയിൽ


കുറുപ്പംപടി: പ്ലൈവുഡ് കമ്പനിയിൽ സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരുക്കേറ്റത്. (www.malabarflash.com)


കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18ന് ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. ഇതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post