NEWS UPDATE

6/recent/ticker-posts

പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: പന്നിഫാമിലെ മാലിന്യ കുഴിയിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം. കാസർകോട് കുഡ്ലു, പായിച്ചാലിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ മായേഷ് റായ് (19) ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ഫയർഫോഴ്സും മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മായേഷ് രാവിലെയാണ് ഫാമിലെ ജോലിക്കെത്തിയത്.

Post a Comment

0 Comments