Top News

ഐസ്ക്രീം ഡപ്പയിൽ ഒളിപ്പിച്ച് എംഡിഎംഎ; ദമ്പതികൾ പോലീസ് പിടിയിൽ

കൊച്ചി: രാസലഹരി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. തോപ്പുംപ്പടിക്ക് സമീപം മുണ്ടംവേലി പുന്നക്കല്‍ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് തോപ്പുംപടി പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. 20.01 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്.[www.malabarflash.com]


മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള വീടിന്റെ അലമാരയിലെ ലോക്കറിലാണ് ഐസ്ക്രീം ഡപ്പയിലാക്കി എംഡിഎംഎ ഇവർ സൂക്ഷിച്ചിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കഴാഴ്ച പുലർച്ചെയാണ് തോപ്പുംപടി പോലീസ് മുണ്ടംവേലിയിലെ വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post