Top News

അഖിലേന്ത്യാ സഹകരണ വാരാഘോഷം; പാലക്കുന്നില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഉദുമ: 71ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ ഭാഗമായി ഹൊസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും ഉദുമ സര്‍വ്വീസ് സഹകരണ ബേങ്കിന്റെയും സംയുക്താതാഭിമുഖ്യത്തില്‍ പാലക്കുന്ന് പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപെടുത്തല്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.[www.malabarflash.com]

അഡ്വ.സി എച്ച് കുഞ്ഞുമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് വി ആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി രജിസ്ട്രാര്‍ പ്ലാനിംഗ് വി ചന്ദ്രന്‍ മുഖ്യാതിഥിയായി. ഉദുമ പഞ്ചായത്ത് വനിത സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് ഗീത കൃഷ്ണന്‍, പള്ളിക്കര സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ രവിവര്‍മ്മന്‍ മാസ്റ്റര്‍, ഉദുമ-പനയാല്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് പി ഭാസ്‌കരന്‍ നായര്‍, ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി വി ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് പി വി രാജേന്ദ്രന്‍, ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ് എം ഹമീദ് മാങ്ങാട്, ഉദുമ വനിതാ സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് വി വി ശാരദ, ഉദുമയുണിറ്റ് ഇന്‍സ്‌പെപെക്ടര്‍ പി വി സതീശന്‍ എന്നിവര്‍ സംസാരിച്ചു. 

ഉദുമ സര്‍വ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി എ ടി അഖില്‍ ബാബു സ്വാഗതവും ഡയറക്ടര്‍ കെവീസ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് നടന്ന സെമിനാറില്‍ കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പി വി രാജേഷ് വിഷയാവതരണം നടത്തി. എആര്‍ ഓഫീസ് സൂപ്രണ്ട് രഞ്ജിത്ത് മോഡറേറ്ററായി. ഉദുമ ഏരിയ പ്രവാസി ഫാമിലി വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഒ നാരായണന്‍, പളളിക്കര കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേര്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, പളളിക്കര പഞ്ചായത്ത് വനിത സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ് ടി യശോദ, മയിലാട്ടി പെരിയാട്ടടുക്കം വനിത സഹകരണ സംഘം പ്രസിഡന്റ് കെ വത്സല, കെസിഇഎഫ് പ്രതിനിധി എം പുരുഷോത്തമന്‍, കെസിഇയു പ്രതിനിധി ബി കൈരളി, സിഇഒ പ്രതിനിധി കെ എ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post