ആകെ 486801 വോട്ടുകളാണ് ഉണ്ണിത്താൻ ലഭിച്ചത്. അന്തിമ കണക്ക് ലഭിച്ചു വരുന്നതേയുള്ളൂ. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന് 385610 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി എൽ എം അശ്വിനിക്ക് 217669 വോട്ടുകളും ലഭിച്ചു.
2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. 2019-ൽ ലഭിച്ചതിനെക്കാൾ അറുപതിനായിരത്തിൽ അധികം ഉയർന്ന ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന് വിജയിച്ച് വിജയിച്ച കയറിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം തവണയും സീറ്റു ഉറപ്പിക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം തവണയും സീറ്റു ഉറപ്പിക്കാൻ കഴിഞ്ഞത്.
ഇത്തവണ തൃക്കരിപ്പൂരില്‍ 76.24, കല്യാശ്ശേരിയില്‍ 76.56 ശതമാനമായി. കാഞ്ഞങ്ങാട്ട് 2019-ല്‍ 81.01 ശതമാനം പേര്‍ പോള്‍ ചെയ്തിടത്ത് 73.32 ശതമാനം പേര്‍ മാത്രമാണ് പോള്‍ ചെയ്തത്. ഉദുമയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ചു ശതമാനത്തിന്റെ കുറവ്.
0 Comments