പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കൊലപാതകക്കേസിൽ പ്രതിയായ പ്രകാശുമായി വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, വനിത ശിശുക്ഷേമ വകുപ്പിൽ പരാതി നൽകിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂയെന്ന് പോലീസ് അറിയിച്ചത് കാരണം വിവാഹം മുടങ്ങി.
ഇത് മുടക്കിയത് പെൺകുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയിൽ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ, പ്രതി വീണ്ടുമെത്തി പെൺകുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപപ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി പ്രതിയെ പോലീസ് ശനിയാഴ്ച പുലർച്ചയോടെ പിടികൂടുന്നത്.
അതെ സമയം കൊല്ലപ്പെട്ട 16കാരിയുടെ തല കണ്ടെത്തി. അറുത്തു മാറ്റിയ യു.എസ്. മീനയുടെ തല പ്രതി അക്രമം നടന്ന സ്ഥലത്തു നിന്ന് 300 മീറ്റർ അകലെ മരക്കൊമ്പിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതി കെ. പ്രകാശിനൊപ്പം തെളിവെടുപ്പ് നടത്തിയ പോലീസ് സംഘമാണ് തല കണ്ടെത്തിയത്. 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സോമവാർപേട്ട ടൗണിൽ നിന്നാണ് അറസ്റ്റിലായത്.
0 Comments