NEWS UPDATE

6/recent/ticker-posts

അഞ്ചു വയസുകാരൻ അർബുദ ചികിത്സയിൽ; അലന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

ഉദുമ: കൂട്ടൂകാരോടൊപ്പം ഓടിച്ചാടി കളിക്കേണ്ട പ്രായത്തിൽ അർബുദ ബാധിതനായി 6 മാസത്തിലേറെയായി ചികിത്സയിലാണ് അഞ്ചു വയസ്സുകാരൻ അലൻ ദീപേഷ്. ബാര ഗ്രാമത്തിൽ ഞെക്ലിയിലെ ദീപേഷ്, സൗമ്യ ദമ്പതികളുടെ മകനാണ് അലൻ.[www.malabarflash.com] 

ആദ്യം തലശ്ശേരി മലബാർ കാൻസർ സെന്ററിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. കരളിന്റെ പ്രവർത്തനത്തെ അസുഖം കാര്യമായി ബാധിച്ചതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലാണ് ഈ കുരുന്നു മോനും ഒപ്പം മാതാപിതാക്കളും. തുടർ ചികിത്സയ്ക്കും അനുബന്ധ ചെലവുകൾക്കും വേണ്ടിവരുന്ന
ഭീമമായ തുക കണ്ടെത്താൻ സുമനസ്സുകളുടെ കരുണ തേടുകയാണ് അലന്റെ മാതാപിതാക്കൾ. 

ചുരുങ്ങിയത് 25 ലക്ഷം രൂപയിലേറെ വേണ്ടിവരും. ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ വലിയ സാമ്പത്തിക ബാധ്യതയിലായ ഈ നിർധന കുടുംബത്തിനെ സഹായിക്കാൻ സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. (മുഖ്യ രക്ഷാധികാരി) ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി (ചെയർപേഴ്സൺ),കെ. വി. ഭക്തവത്സലൻ (വർക്കിങ് ചെയർമാൻ), എം. ഗോപിനാഥൻ(ജനറൽ കൺവീനർ), പി. മുരളീധരൻ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട വിപുലമായ ജനകീയ സമിതി രൂപീകരിച്ചിരിക്കുകയാണ് . 

സഹായധനം സ്വരൂപിക്കാനായി പാലക്കുന്നിലുള്ള സൗത്ത്‌ ഇന്ത്യൻ ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് . നമ്പർ: 0617053000006910. IFS CODE:
SIBLOOOO617. ഗൂഗിൾ പേ: 7306144238.

Post a Comment

0 Comments