കാസറകോട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ശക്തി കാസറകോട് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. അജ്മാന്‍ അക്കാദമിക്ക് സ്‌കൂളില്‍ വെച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ശക്തി പ്രസിഡന്റ് സുരേഷ് കാശി സെല്യൂട്ട് സ്വീകരിച്ചു. കബഡി താരം സാഗര്‍ അച്ചേരി സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു. സുരേഷ് കാശി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീശന്‍ കാസറകോട് സ്വാഗതം പറഞ്ഞു.[www.malabarflash.com]
കെ.എം സുധാകരന്‍, കൃഷ്ണരാജ് അമ്പലത്തറ, സ്വപ്ന ശ്രീജിത്ത് സംസാരിച്ചു. ശക്തി വനിതാ വിംഗ് പ്രസിഡന്റ് മിനി ബാബു, ഉദയകുമാര്‍ സേവനം ഷാര്‍ജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കുഞ്ഞികൃഷ്ണന്‍ ചീമേനി നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങളില്‍ ശക്തി മെമ്പേഴ്‌സും കുടുംബാംഗങ്ങളും പങ്കെടുത്തു. ശക്തി റോയല്‍ ചാലഞ്ചേര്‍സ് ഓവറോള്‍ ചാമ്പ്യാന്‍ഷിപ്പും ശക്തി സൂപ്പര്‍ കിങ്സ്, ശക്തി നൈറ്റ് റൈഡേഴ്‌സ്, ശക്തി ഡെയര്‍ഡെവിള്‍സ് രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
0 Comments