Top News

പത്മിനീയം പുരസ്‌കാരം സി റീനയ്ക്ക്

ബേക്കൽ: അമ്പങ്ങാട് ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്‌സ് ക്ലബ് പി പത്മിനിയു ടെ സ്മരണയക്കായി ഏർപ്പെടുത്തിയ പത്മിനീയം പുരസ്‌കാരം കുറ്റിക്കോൽ പഞ്ചായത്ത് സിഡിഎസ് ചെയർപേഴസൺ സി റീനയ്ക്ക്.[www.malabarflash.com]

കുടുംബശ്രീരംഗത്തും സമൂഹ്യ സംസ്കാരിക രംഗത്തെ മികച്ച ഇട പെടലിനുമാണ് ജില്ലയിലെ മികച്ച സിഡിഎസ് ചെയർപേഴ്സന് പുരസ്കാരം സമ്മാനി ക്കുന്നത്. 5000 രൂപയും ഫലകവുമാണ് നൽകുന്നത്.

ജില്ലാ കുടുംബശ്രീ മിഷൻ എഡിഎംസി സി എച്ച് ഇക്ബാൽ ഉൾപ്പെട്ട മൂന്നംഗ ജൂറി കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്. പള്ളിക്കര പഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സണായിരുന്ന് പി പത്മിനി.

25 ന് അമ്പങ്ങാട് നടക്കുന്ന ഫ്രണ്ട്സ് ക്ലബ്ബിന്റെ 30 വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

Post a Comment

Previous Post Next Post