ഉദുമ: തിരുവനന്തപുരത്ത് നടന്ന 25ാംമത് സംസ്ഥാന സബ്ജൂനിയർ തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ അണ്ടർ 32 കിലോ വിഭാഗത്തിൽ സിൽവർ മെഡലും, ഓപ്പൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനി അയന നേടി.[www.malabarflash.com]
കളനാട് തൊട്ടിയിൽ ഉമേശന്റെയും അമൃതയുടെയും മകളാണ്. കാസറകോട് യോദ്ധ തൈക്കോണ്ടോ അക്കാദമിയിലെ ജയൻ പൊയ്നാച്ചിയാണ് പരിശീലകൻ. സ്കൂൾ ഉപജില്ല കലോത്സവത്തിൽ നാടോടി നൃത്തത്തിൽ വിജയി കൂടിയായ അയന ഉപജില്ല വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ വെജിറ്റബിൾ പ്രിന്റ്റിംഗിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാർഥി അഭയ്‌ദേവ് സഹോദരൻ.
Post a Comment