കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്നമംഗലം ആനപ്പാറ താഴെ എടവലത്ത് തസ്‌ലീന (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ആനപ്പാറ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.[www.malabarflash.com]
സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ, മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ തസ്‌ലീനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയിൽ മരിച്ചു.

ഭർത്താവ്: അബ്ദു സമദ്. മക്കൾ: സൻഫീർ, സിഫ്ന. കബറടക്കം ചൊവ്വാഴ്ച.
Post a Comment