NEWS UPDATE

6/recent/ticker-posts

ഉദുമ പള്ളത്ത് കിക്ക് ഓഫ് കപ്പ് സെവൻസ് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് 24ന് തുടങ്ങും

ഉദുമ: ഉദുമ പള്ളത്ത് ആധുനിക രീതി യിൽ നിർമ്മിച്ച ഗ്യാലറിയും സെവൻസ് ടർഫും അടങ്ങുന്ന സ്റ്റേഡിയത്തിൽ കിക്ക് ഓഫ് കപ്പിന് വേണ്ടിയുള്ള സെവൻസ് അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി 24 മുതൽ മാർച്ച് ഏഴ് വരെ നടക്കും.[www.malabarflash.com]


കഴിഞ്ഞ അഞ്ചു വർഷമായി ഉദുമ പള്ളത്ത് പ്രവർത്തിച്ചു വരുന്ന ജില്ലയിലെ ആദ്യത്തെ സ്വകാര്യ സെവൻസ് ഫുട്ബോൾ ടർഫ് ഗ്രൗണ്ട് ആണ് കിക്ക് ഓഫ്. മുതിർന്നവർക്കും മധ്യവയസ്കർക്കും ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കളിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ക്ലബ്ബ് അടിസ്ഥാനത്തിൽ കിക്കോഫിൻ്റെ പരിസരത്തുള്ള ക്ലബ്ബുകളിൽ പെടുന്ന കുട്ടികളുടെ കായിക മികവ് മികച്ചതാക്കാൻ അവസരങ്ങൾ നൽകിവരുന്നു. കേരളത്തിൽ തന്നെ ആദ്യമായി ഒരു പൂർണ്ണ സെവൻസ് ടർഫ് ഫുട്ബോൾ സ്റ്റേഡിയമാക്കി കിക്കോഫിനെ മാറ്റിയിരിക്കുന്നു. ഇതിലൂടെ അഖിലേന്ത്യ ഫുട്ബോൾ ടൂർണമെന്റുകൾ പോലുള്ള മത്സരങ്ങൾ പരിസരത്തുള്ള ക്ലബ്ബുകൾ നടത്താനും അവരുടെ കായിക നില വാരം മികച്ചതാക്കാനും സാധിക്കും. ഇതിൻ്റെ മുന്നോടിയായാണ് കിക്ക് ഓഫ് കപ്പ് സെവൻസ് അഖിലേന്ത്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്

ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ നടക്കുന്ന ടൂർണമെന്റിൽ ഓരോ ദിവസവും രാത്രി എട്ട് മണി മുതൽ 10 മണി വരെ ഓരോ സെവൻസ് ഫുട് ബോൾ മത്സരങ്ങൾ നടക്കും. കേരളത്തിലെ ടൂർണമെൻ്റുകളിലും പങ്കെടുക്കുന്ന പ്രഗത്ഭരായ കളിക്കാരും വിദേശ താരങ്ങളും അടങ്ങുന്ന ഗോൾഡ് ഹിൽ ഹദ്ദാദ്, അൽ മുത്തകമ്മൽ മൊഗ്രാൽ ബ്രദേർസ്, ഗ്രീൻ സ്റ്റാർ പാക്യാര, ഐലാൻ്റ് തുരുത്തി, ഫാൽക്കൺ കളനാട്, പ്രിയദർശിനി ഒഴിഞ്ഞവളപ്പ്, അലിഫ് എഫ്എ കീഴൂർ, നജാത്ത് അൽ റവാസി ബാലനടുക്കം, ഫെയിസ് ഓഫ് ചെമ്മനാട് , എഫ് സി ചൂരി, ജെആർ ജെല്ലീസ് മേൽപറമ്പ്, ബ്രദേർസ് ബേക്കൽ , എഫ് സി കറാമ മൊഗ്രാൽ പുത്തൂർ, ടി റോഡർസ് എഫ് സി കാസർകോട് എന്നീ ടീമുകൾ പങ്കെടു ക്കും.

24 ന് രാത്രി ഒമ്പത് മണിക്ക് ഇന്ത്യൻ ഫുട്ബോൾ ടീം അംഗം ആഷിഖ് കുരുണി യൻ ടൂർണ്ണമെൻ്റ്  ഉദ്ഘാട നം ചെയ്യും. സംസ്ഥാന ഫോക് ലോർ അക്കാദമി നിർവ്വാഹക സമിതി അംഗവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ മുഖ്യാതിഥിയായി പങ്കെക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കെബിഎം ഷെരീഫ്, ശ്രീധരൻ വയലിൽ, തമ്പാൻ അച്ചേരി തുടങ്ങിയവർ പങ്കെടുക്കും

ടൂർണമെൻ്റിനു പ്രോത്സാഹനമായി പരിസരത്തുള്ള ഗോൾഡ് സ്റ്റാർ കരിപ്പൊടി, ഗ്രീൻ സ്റ്റാർ പാക്യാര, വിക് ടറി പള്ളം എന്നീ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കാണികൾക്ക് ഒരു ദിവസ ത്തെ മത്സരത്തിന് ഒരാൾ ക്ക് 80 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  വിജയികൾക്ക് രണ്ട് ലക്ഷം, ഒരു ലക്ഷം ക്യാഷ് പ്രൈസ് നൽകും.

Post a Comment

0 Comments