Top News

ലൈഫ് സ്‌റ്റൈല്‍ ഡിസീസ് ആന്‍ഡ് കാന്‍സര്‍ അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബിഎഡ് സെന്ററില്‍ ലൈഫ് സ്‌റ്റൈല്‍ ഡിസീസ് ആന്‍ഡ് കാന്‍സര്‍ അവയര്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ വിനോദ് കുമാര്‍ എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഐ.പി.പി ആസിഫ് മാളിക എം.ജെ.എഫ് അധ്യക്ഷത വഹിച്ചു. ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ശശി രേഖ ക്ലാസെടുത്തു. സൈനബ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ നീന എം.കെ സ്വാഗതം പറഞ്ഞു. 

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ലയണ്‍ അബ്ദുള്‍ റഹീം,ട്രഷറര്‍ ലയണ്‍ മുഹമ്മദ് ഹമീന്‍, ഡയറക്ടര്‍ റഫീഖ് കൊളെക്കെമൂല,മെമ്പര്‍ സ്റ്റാര്‍ ടൈല്‍സ് റിയാസ്, എന്നിവര്‍ സംബന്ധിച്ചു.കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി റാഷിദ് പെരുമ്പള നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post