കല്‍പ്പറ്റ: വയനാടിനോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ മുഴുവൻചേരംപാടിയിൽ തമിഴ്നാട് സർക്കാരിന്‍റെ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ബസ് ഡ്രൈവർ നാഗരാജ് യാത്രക്കാരനായ പാൽരാജ് എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വൈദ്യുതി ലൈനിൽ ഇടിച്ചതിനു പിന്നാലെ ഡ്രൈവറും യാത്രക്കാരനും പുറത്തിറങ്ങാൻ നോക്കിയപ്പോൾ ഷോക്കേറ്റാണ് മരിച്ചത്.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴാണ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചത്. രാത്രി ഏഴരയോടെയായിരുന്നു അപകടം. ഗൂഡല്ലൂരിൽ നിന്ന് അയ്യൻ കൊല്ലിയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Post a Comment