Top News

'ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി'; മകനൊപ്പം മക്കയിൽ എത്തിയ സന്തോഷം പങ്കുവച്ച് ഷംന കാസിം

മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. നര്‍ത്തകിയായും അഭിനേത്രിയായുമെല്ലാം ഷംന സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സമൂഹ്യമാധ്യമം വഴി പങ്കുവെക്കുന്ന താരമാണ് നടി ഷംന കാസിം.[www.malabarflash.com]


ഇപ്പോൾ മകനൊപ്പം മക്ക സന്ദർശിച്ച സന്തോഷമാണ് താരം പങ്കുവെക്കുന്നത്.
“വിശുദ്ധ മക്കയിലും മദീനയിലും എത്തി. അൽഹംദുലില്ലാഹ്… ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് സ്തുതി…” എന്ന ക്യാപ്ഷൻ നൽകിയാണ് ഷംന മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.

ഏപ്രിൽ നാലിനാണ് ഷംന ആൺകുഞ്ഞിന് ജന്മം നൽകിയത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം.
കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.
ദുബൈയിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്.

‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം.പിന്നാലെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ ഷംന വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post