Top News

ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാൻ ശ്രമം: 21 ലക്ഷം രൂപ കത്തിനശിച്ചു

താനെ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു പണം കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് കട്ടറിൽനിന്നുണ്ടായ കനത്ത ചൂടിൽ എടിഎം മെഷീന് തീപിടിച്ചു. 21 ലക്ഷം രൂപ കത്തിനശിച്ചതായി പോലീസ് പറഞ്ഞു.[www.malabarflash.com]


മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഷ്ണു നഗറിലെ ഒരു ദേശസാൽകൃത ബാങ്കിന്റെ എടിഎം മെഷീനാണു കത്തിയത്. ജനുവരി 13 ന് പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണു സംഭവം.

ഷട്ടറിന്റെ ലോക്ക് തകർത്ത് ഉള്ളിൽ കയറിയ അജ്ഞാതർ എടിഎം തുറക്കാൻ ഗ്യാസ് കട്ടർ ഉപയോഗിക്കുകയായിരുന്നു. ഗ്യാസ് കട്ടറിൽനിന്നുണ്ടായ കനത്ത ചൂടിൽ എടിഎം മെഷീന് തീപിടിച്ചു. എടിഎമ്മിനുള്ളിലെ ഭാഗങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും മെഷീൻ നശിക്കുകയും ചെയ്തു. 21,11,800 ലക്ഷത്തോളം രൂപയാണു ചാരമായത്. പോലീസ് സംഭവത്തിൽ കേസെടുത്തു.

Post a Comment

Previous Post Next Post