NEWS UPDATE

6/recent/ticker-posts

ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: ദേശീയപാതയിലെ ബേവിഞ്ച വളവില്‍ ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. സുഹൃത്തായ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആലമ്പാടി ഏരിയപ്പാടിയിലെ ശിഹാബാ(17)ണ് മരിച്ചത്.[www.malabarflash.com]

ബൈക്ക് ഓടിച്ചിരുന്ന മംഗളൂരു പി.എ കോളജ് ഒന്നാം വര്‍ഷ ബിബിഎ ലോജസ്റ്റിക് വിദ്യാര്‍ഥി ഏരിയപ്പാടിയിലെ ആദിലി (18) നാണ് പരിക്കേറ്റത്. 

ചെര്‍ക്കള-ബേവിഞ്ച ഹെയര്‍ പിന്‍ വളവിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കിടയിലേക്ക് നിരങ്ങി വീണാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം. 

പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. സഹോദരങ്ങള്‍: ഷാനിബ, ശബീബ. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments