NEWS UPDATE

6/recent/ticker-posts

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം; 50 സർക്കിളുകളിൽ ഗ്രാമ സഞ്ചാരം

കാസർകോട്: ഡിസംബർ 30ന് കാസർകോട് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ 50 സർക്കിളുകളിൽ ഗ്രാമ സഞ്ചാരം സംഘടിപ്പിക്കാൻ കാസർകോട് സമാപിച്ച ജാഗ്രതാ സംഗമം തീരുമാനിച്ചു. 100 വീതം അംഗങ്ങൾ പദയാത്രയായാണ് ഡിസംബർ 14 മുതൽ 17 വരെ 50 ഗ്രാമസഞ്ചാരം നടത്തുന്നത്.[www.malabarflash.com] 

 ജില്ലിയിലെ 150 യൂണിറ്റുകളിലൂടെ യാത്ര കടന്നു പോകും. ജാഗ്രാത സംഗമത്തിൽ ജില്ലയിലെ ഒമ്പത് സോൺ കർമ സമിതി ഭരവാഹികൾ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡൻ്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.

കേരള സ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി വിഷയാവതരണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ,  അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ,  മൂസ സഖാഫി കളത്തൂർ വിഷയാവതരണം നടത്തി .
സയ്യിദ് അഹ്മദ് കബീർ. ജമലുല്ലൈലി, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ആ ദുർ,അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ , അബ്ദുൽ റഷീദ് സഅദി പൂങ്ങോട് തുടങ്ങിയവർ സംബന്ധിച്ചു .

മുഹമ്മദ് സഖാഫി തോക്കെ, സ്വാദിഖ് ആവളം, സുബൈർ ബാഡൂർ, ബഷീർ സഖാഫി കൊല്യം, ഹാരിസ് ഹിമമി പരപ്പ, ഹസ്ബുള്ളാഹ് തളങ്കര , ഷിഹാബുദ്ധീൻ അഹ്സനി, ജബ്ബാർ മിസ് ബാഹി എന്നിവർ വിവിധ സോണുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു . അഷ്റഫ് കരിപ്പൊടി സ്വാഗതവും സിദ്ധീഖ് സഖാഫി ആവള നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ  സ്വാ​ഗത സംഘം ഓഫീസ് ഉദ്ഘാടനം നാളം രാവിലെ 10.30 ന് ട്ടഞ്ചാലിൽ സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.  കന്ദ്ര മുശാവറാം​ഗം മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിക്കും. 

Post a Comment

0 Comments