Top News

മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാർക്ക് ജന്മനാടിന്റെ ആദരം

കാഞ്ഞങ്ങാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാർക്ക്   സൗത്ത് ചിത്താരി എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ ജന്മനാട് ആദരിച്ചു.[www.malabarflash.com] 

സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുമോദന സമര്‍പ്പണം നടത്തി. സൗത്ത് ചിത്താരി എസ് വൈ എസ് സാന്ത്വനം ചെയര്‍മാന്‍ രിഫാഈ അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അനുമോദന പ്രസംഗം നടത്തി. 

കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജഅ്ഫര്‍ സാദിഖ് മാണിക്കോത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിത്താരി, ചിത്താരി അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി വണ്‍ഫോര്‍, അബുല്ല സഅദി ചിയ്യൂര്‍, ശരീഫ് സഅദി മാവിലാടം, സി എച്ച് അബ്ദുല്ല ഹാജി അബൂദബി, സത്താര്‍ പഴയ കടപ്പുറം, ഹമീദ് മൗലവി കൊളവയല്‍, റഊഫ് മാണിക്കോത്ത്, ഹംസ ഖാജ, നബീല്‍ ബടക്കന്‍, അന്‍സാരി മാട്ടുമ്മല്‍, ത്വയ്യിബ് കൂളിക്കാട്, അക്ബര്‍ ചിത്താരി, റശീദ് കുളിക്കാട് സംബന്ധിച്ചു. നബീല്‍ ബടക്കന്‍ സ്വാഗതവും അശ്റഫ് തായല്‍ നന്ദി യും പറഞ്ഞു.

Post a Comment

Previous Post Next Post