Top News

പാറ ഫ്രണ്ട്‌സ് ക്ലബ് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസ് ആരംഭിച്ചു

ഉദുമ: 2023 ആഗസ്റ്റ് മുതല്‍ 2024 മെയ് വരെ വിവിധ പരിപാടികളോടെ നടക്കുന്ന പാറ ഫ്രണ്ട്‌സ് ക്ലബിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുതലമുറയുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും സമൂഹത്തില്‍ നല്ലനടപ്പിലേക്കും ചിന്തയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ്ബില്‍ കരാട്ടെ ക്ലാസ് ആരംഭിച്ചു,[www.malabarflash.com]


കാസര്‍കോട് ടൗണ്‍ എസ്.ഐ ശ്രീ.എന്‍ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു, ക്ലബ് പ്രസിഡണ്ട് ശ്രീ.ബി.രതിനാകരന്‍ അധ്യക്ഷതയും വഹിച്ചു, വാര്‍ഡ്‌മെമ്പര്‍ ശ്രീ.വി.വി അശോകന്‍ മുഖ്യാഥിതിയായി

ജീവകാരുണ്യസന്നദ്ധ പ്രവര്‍ത്തികള്‍ നടത്തിവരുന്ന ക്ലബ് അംഗങളായ ശരത്ത്,പ്രതന്‍(ഉണ്ണി)എന്നിവരെആദരിച്ചു, ക്ലബ് പ്രവാസികമ്മിറ്റി ഓണാഘോഷപരിപാടിയുടെ ഓണ്‍ലൈന്‍ മത്സരവിജയി എന്‍.ബി.കൃഷ്ണനുള്ള സമ്മാന വിതരണം നടത്തി , ക്ലബ് ജനറല്‍ സെക്രട്ടറി ശ്രീ.കെ.കൃഷ്ണന്‍ സ്വാഗതവും, ക്ലബ് സ്ഥാപകകമ്മിറ്റി അംഗം വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post