NEWS UPDATE

6/recent/ticker-posts

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ 10ാം ഉറൂസ് മുബാറക്കിന് കൊടി ഉയര്‍ന്നു

എട്ടിക്കുളം : ഒക്ടോബര്‍ 16, 17, 18 തീയ്യതികളില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും മുന്നൂറിലേറെ മഹല്ലുകളുടെ ഖാസിയുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ 10 ാമത് ഉറൂസ് മുബാറകിന് എട്ടിക്കുളം താജുല്‍ ഉലമ നഗരിയില്‍ കൊടി ഉയര്‍ന്നു.[www.malabarflash.com]

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകിന്റെ വിജയത്തിന് താജുല്‍ ഉലമ നഗരിയില്‍ വിപുലമായ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. തിങ്കള്‍ രാവിലെ 11 മണിക്ക് വളപട്ടണം, ഏഴിപ്പള്ളി, മാഠായിപ്പള്ളി, ളിയാഉല്‍ മുസ്ഥഫ മഖാം, രാമന്തളി, തലക്കാല്‍ പള്ളി എന്നീ മഖ്ബറകളില്‍ നടന്ന സിയാറത്തിന് സയ്യിദ് മശ്ഹൂര്‍ ഇമ്പിച്ചി തങ്ങള്‍ പളപട്ടണം, സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് ഹൈദ്രൂസ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍, സയ്യിദ് മുഹമ്മദ് ഷാഫി ബാഅലവി വളപട്ടണം, സയ്യിദ് ജുനൈദ് അല്‍ബുഖാരി കൊയിലാണ്ടി, എന്നിവര്‍ നേതൃത്വം നല്‍കി.

കര്‍ണാടകയില്‍ നിന്നുള്ള സന്തല്‍ വരവിന് നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും ഉള്ളാള്‍ ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തി.

ഉദ്ഘാടന സെഷനില്‍ സയ്യിദ് ശാഫി ബാഅലവി തങ്ങളുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെപി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.ശറഫുസ്സാദാത്ത് സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് ജുനൈദ് തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ബിശറുല്‍ ഹാഫി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, ഹനീഫ് ഹാജി ഉള്ളാള്‍, അബ്ദുല്‍ ഹഖീം സഅദി, യൂസുഫ് ഹാജി പെരുമ്പ, അബ്ദുല്ല കുട്ടി ബാഖവി, അലിക്കുഞ്ഞി ദാരിമി, എം കെ ദാരിമി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ മദനി നീലഗിരി, കൊല്ലമ്പാടി അബ്ദുല്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുഹ്യദ്ധീന്‍ സഖാഫി, അബ്ദുല്‍ റഷീദ് നരിക്കോട് സ്വാഗതവും എസ് പി നാസിം ഹാജി പെരുമ്പ നന്ദിയും പറഞ്ഞു. 

രാത്രി നടന്ന നൂറെ മദീന പി കെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി.

17ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മന്‍ഖൂസ് മൗലിദ് സദസ്സിന് സഅദുല്‍ അമീന്‍ അഹ്സനി അല്‍ കാമിലി, സയ്യിദ് മുസ്അബ് അല്‍ ബുഖാരി എട്ടിക്കുളം നേതൃത്വം നല്‍കും. സയ്യിദ് ജുനൈദ് അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. 10 മണി മഹ്ളറതുല്‍ ബദ്രിയ്യ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മസ്ഊദ് അല്‍ അസ്ഹരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കെ എം അബ്ദുല്ല കുട്ടി ബാഖവി നേതൃത്വം നല്‍കും. അനസ് അമാനി പുഷ്പഗിരി ഉദ്ബോധനം നടത്തും. 11 മണിക്ക് ശാദുലി റാത്തീബ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ബുഖാരി പൊസോട്ട് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. 12 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബ് മജ്ലിസില്‍ വിപി അബ്ദുല്‍ ഹകീം സഅദി അധ്യക്ഷത വഹിക്കും. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. അബ്ദുല്‍ റഷീദ് ദാരിമി നൂഞ്ഞേരി പ്രഭാഷണം നടത്തും. 7 മണിക്ക് ദിത്കാറെ ജീലാനി സംഗമം സയ്യിദ് അബ്ദുല്‍ റഹ്മാന്‍ സാദാത്ത് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പെരുമ്പ യൂസുഫ് ഹാജിയുടെ അധ്യക്ഷതയില്‍ എംകെ ദാരിമി വഴിക്കടവ് ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.

ഒക്ടോബര്‍ 18 ബുധന്‍ രാവിലെ 10 മണിക്ക് നടക്കുന്ന മദനി സംഗമം സയ്യിദ് അഷ്റഫ് തങ്ങള്‍ മദനി ആദൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സയ്യിദ് അബൂബക്കര്‍ സീദ്ദീഖ് തങ്ങള്‍ മദനിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍ മദനി ഉജിരെ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബശീര്‍ മദനി നീലഗിരി, ഹുസൈന്‍ സഖാഫി കൂളൂര്‍ പ്രസംഗിക്കും. 12 മണിക്ക് താജുല്‍ ഉലമ മൗലിദ് സദസ്സിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ ഉജിരെ പ്രാര്‍ത്ഥന നടത്തും. പിപി മുഹമ്മദ് കുഞ്ഞു മൗലവി ഓണപ്പറമ്പ് ആമുഖ പ്രഭാഷണം നടത്തും. 2 മണിക്ക് നടക്കുന്ന രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. ബാദുഷ സഖാഫി ആലപ്പുഴ അധ്യക്ഷത വിഹിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തും. 4 മണിക്ക് ഖസീദത്തുല്‍ ബുര്‍ദ അബ്ദുല്‍ സമദ് അമാനി പട്ടവം നേതൃത്വം നല്‍കും. 5 മണിക്ക് നടക്കുന്ന സാസ്‌കാരിക സമ്മേളനം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, മന്ത്രി ശമീര്‍ അഹ്മദ്, റഹീം ഖാന്‍, സലീം അഹ്മദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡോ. സയ്യിദ് നാസര്‍ ഹുസൈന്‍ എംപി, മദുസുതനന്‍ എംഎല്‍എ, കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, വിജിന്‍ എംഎല്‍എ, അശോക് കുമാര്‍ റായി എംഎല്‍എ, എന്‍എ ഹാരിസ് എംഎല്‍എ, ഷാഫി സഅദി ബാംഗ്ലൂര്‍, യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈകുന്നേരം 7 മണിക്ക് സമാപന പ്രാര്‍ത്ഥന സമ്മേളനം നടക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. 

സയ്യിദ് ഇബ്രാഹിം ഖീല്‍ അല്‍ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞാമു മസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് അതാഉല്ല തങ്ങല്‍ ഉദ്യാവരം, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ശാഫിഈ ബാഅലവി വളപട്ടണം, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. അബ്ദുല്‍ റഷീദ് സൈനി, ഫിര്‍ദൗസ് സഖാഫി, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, മുംതാസ് അലി മംഗലാപുരം, മന്‍സൂര്‍ ഹാജി ചെന്നൈ, ഇവി അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ദീഖ് സഖാഫി നേമം, കരീം ഹാജി കൈദപ്പാടം, നാസര്‍ ഹാജി ഓമച്ചപ്പുഴ, ബാപ്പു ഹാജി കത്തറമ്മല്‍, റിയാസ് മണക്കാടന്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ തുടങ്ങിയവര്‍ സംബന്ധിക്കും.

സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി സമാപന പാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ സ്വാഗതവും സിറാജ് ഇരുവേരി നന്ദിയും പറയും.

Post a Comment

0 Comments