മലപ്പുറം: ചുങ്കത്തറയില്‍ ബൈക്കും ചരക്കുജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഇവര്‍ക്ക് ബൈക്ക് വാടകയ്ക്ക് കൊടുത്തയാള്‍ അറസ്റ്റില്‍. കോടാലിപെയില്‍ സ്വദേശി മുഹമ്മദ് അജ്‌നാസിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു.[www.malabarflash.com]
ചുങ്കത്തറ മുട്ടിക്കടവില്‍വെച്ചുണ്ടായ അപകടത്തില്‍ എടക്കര പാതിരിപ്പാടം അയ്യപ്പശ്ശേരി യദു കൃഷ്ണ (14), ഉപ്പട ആനക്കല്ല് ആച്ചക്കോട്ടില്‍ ഷിബിന്‍ രാജ് (14) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇവര്‍ സഞ്ചരിച്ച ബൈക്ക് ചരക്കുജീപ്പില്‍ ഇടിച്ചായിരുന്നു അപകടം.
സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ചരക്കുജീപ്പിന്റെ ഡ്രൈവര്‍ കര്‍ണാടക സ്വദേശിക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

Post a Comment